Skip to main content

സ്മാർട്ട് മൂവ് സോഫ്റ്റ്വെയറിലൂടെ അപേക്ഷിച്ചവർ  രേഖകൾ ഹാജരാക്കണം

 

മോട്ടോർ വാഹന വകുപ്പിൽ നിന്നും സ്മാർട്ട് മൂവ് സോഫ്റ്റ്വെയറിലൂടെ ലൈസൻസിന് അപേക്ഷിച്ചവരും ലേണേഴ്‌സ് ലൈസൻസ് എടുത്തവരും   എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും  സഹിതം മാർച്ച് 31 നകം സർവ്വീസുകൾ പൂർത്തിയാക്കണം. മാർച്ച് 31 ന് ശേഷം  മറ്റ് സർവ്വീസുകളോ ലൈസൻസ് ടെസ്റ്റ് നടത്തുവാനോ സ്മാർട്ട് മൂവ് സോഫ്റ്റ് വെയറിലൂടെ നൽകിയ അപേക്ഷ പ്രകാരം സാധ്യമാവുകയില്ലെന്ന് കാസർകോട് ആർ ടി ഒ അറിയിച്ചു.  ഫെബ്രുവരി ഒന്നിന് മുൻപ് കാലാവധി തീർന്ന അപേക്ഷകളിൽ മതിയായ ഫീസ് അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. 

date