Skip to main content

'മുന്നേറുന്ന മലപ്പുറം'  ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഇന്നും നാളെയും ചെമ്മാട് നടക്കും

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങള്‍ അനാവരണം ചെയ്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് 'മുന്നേറുന്ന മലപ്പുറം' എന്ന പേരില്‍ നടത്തുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഇന്നും നാളെയും (ഫെബ്രുവരി 26, 27) ചെമ്മാട് തൃക്കുളം ഹൈസ്‌കൂളിന് സമീപം നടക്കും. പ്രദര്‍ശനം രാവിലെ 10ന് സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലത്ത് ഉദ്ഘാടനം ചെയ്യും. കൈറ്റ് ജില്ലാകോര്‍ഡിനേറ്റര്‍ ടി.കെ റഷീദ്, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ. മുഹമ്മദലി മാസ്റ്റര്‍,  ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം മൊയ്തീന്‍ കോയ, പ്രശസ്ത കാഥികന്‍ തൃക്കുളം കൃഷ്ണന്‍ കുട്ടി, കെ. രാമദാസ്, അഡ്വ. ഇബ്രാഹീം കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
 

സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കിയ തെരഞ്ഞെടുത്ത 120 ചിത്രങ്ങളും 20 ലധികം ചെറുവീഡിയോകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.  ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, പശ്ചാത്തല വികസനം, കുടിവെള്ള വിതരണം, ഊര്‍ജം, ടൂറിസം, പരിസ്ഥി സംരക്ഷണം തുടങ്ങി എല്ലാ മേഖലയുടെയും പുരോഗതികളും പ്രദര്‍ശനത്തിലെ മുഖ്യ കാഴ്ചകളാണ്.  മലപ്പുറം ജില്ലയുടെ എല്ലാ മേഖലകളിലും സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പദ്ധതികള്‍ എന്നിവ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഫോട്ടോ, വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ വിവിധ പ്രസിദ്ധീകരണങ്ങള്‍ സൗജന്യമായി ലഭിക്കും.

date