അഞ്ചാം ക്ലാസ് പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവില്വാമല ഗ്രാമപഞ്ചായത്ത് മലാറ ദേശത്ത് പ്രവർത്തനമാരംഭിച്ച ചേലക്കര ഇംഗ്ലീഷ് മീഡിയം ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 2021- 22 അധ്യയനവർഷം അഞ്ചാം ക്ലാസിലേക്ക് ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
പ്രവേശന പരീക്ഷയുടെയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുക.1,00,000 രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ നൽകാം.
ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം മാർച്ച് 31നു മുൻപ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകിലുള്ള സ്ഥാപനത്തിലെ ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ പട്ടികജാതി വികസന ഓഫീസുകളിലോ നൽകാവുന്നതാണ്. മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 9 ശതമാനം സീറ്റുകൾ നൽകുന്നതാണ്. പ്രവേശനം ലഭിക്കുന്നവർക്ക് താമസം ഭക്ഷണം പുസ്തകങ്ങൾ യൂണിഫോം എന്നിവ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2360381
- Log in to post comments