Skip to main content

പൊതുതിരഞ്ഞെടുപ്പ്; വിവിധ ക്വട്ടേഷനുകൾ ക്ഷണിച്ചു

 

ആലപ്പുഴ: 2021 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പന്തൽ, ബാരിക്കേഡ്, കസേര, മേശ, ഡയസ് മുതലായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 27ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കളക്ടറേറ്റിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം ഉച്ച തിരിഞ്ഞ് മൂന്നിന് തുറക്കും. ഫോൺ: 0477 2251801. 
ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്‌ട്രോങ് റൂമുകളുടെ പരിസരങ്ങളിലും ഇലക്ടട്രിക്കൽ സാമഗ്രികൾ വയറിങ് നടത്തുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. ഈ ക്വട്ടേഷനുകൾ ഫെബ്രുവരി 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി കളക്ടറേറ്റിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം നാലിന് തുറക്കും. 

 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും  സ്‌ട്രോങ് റൂമുകളുടെ പരിസരങ്ങളിലും സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് സി.സി.ടി.വി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും  ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 27ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കളക്ടറേറ്റിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം 4.30ന് തുറക്കും. 
ജില്ലയിലെ സ്‌ട്രോങ് റൂമുകൾ സജ്ജീകരിക്കുന്നതിനും വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവര്‍ക്ക്   ക്വട്ടേഷനുകൾ നല്‍കാം. സ്‌ട്രോങ് റൂമുകളുടെ വാതിലുകളും ജനാലകളും ഓപ്പൺ ആയ മറ്റു ഭാഗങ്ങളും ആറ്.എം.എം. പ്ലൈവുഡുകളും പട്ടികകളും ഉപയോഗിച്ച് അടച്ച് ബലപ്പെടുത്തുന്നതിനുള്ള സ്‌ക്വയർ ഫീറ്റ് നിരക്ക് രേഖപ്പടുത്തിയാണ് ക്വട്ടേഷനുകൾ ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകൾ ഫെബ്രുവരി 27ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കളക്ടറേറ്റിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം 3.30ന് തുറക്കും. 
ജില്ലയിലെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വീഡിയോഗ്രാഫി ചെയ്യുന്നതിനായി  ക്വട്ടേഷൻ നല്‍കാം. ക്വട്ടേഷൻ നൽകുന്ന കവറിൽ വീഡിയോ എടുക്കാൻ താൽപര്യമുള്ള നിയമസഭാ മണ്ഡലത്തിന്റെ പേര് രേഖപ്പെടുത്തി ഫെബ്രുവരി 27ന് ഉച്ചയ്ക്ക് ഒരു മുമ്പായി കളക്ടറേറ്റിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം രണ്ട് മണിക്ക് തുറക്കും. 
 തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കായി ഏറ്റെടുക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഒരുക്കുന്നതിലേക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 27ന് മൂന്ന് മണിക്ക് മുമ്പായി കളക്ടറേറ്റിലെ ഡ്രോപ് ബോക്‌സിൽ നിക്ഷേപിക്കണം. അന്നേ ദിവസം അഞ്ചിന് തുറക്കും. 
 

date