Skip to main content

അറിയിപ്പ് ലഭിച്ചവർ ഉടൻ വാക്സിന്‍ സ്വീകരിക്കണം

കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുള്ളതായി അറിയിപ്പു ലഭിച്ചിട്ടുള്ള മുന്നണിപ്പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ജില്ലയിലെ  ഏതെങ്കിലും  വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി  ഉടൻ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വേണമെന്നുള്ളവർ 0471 2477088 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

date