കണ്ണൂര്‍ അറിയിപ്പുകള് 27-02-2021
ക്ഷേമനിധി വിഹിതം അടക്കണം
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം പോസ്റ്റ്് ഓഫീസില്‍ അടക്കണമെന്നും അംഗത്വ വിഹിതം യഥാസമയം അടച്ചില്ലെങ്കില്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്നും ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
കുടിശ്ശിക ഉടന്‍ അടക്കണം
കണ്ണൂര്‍ കോര്‍പ്പറേഷനിലെയും അഴീക്കോട്, ചിറക്കല്‍ , വളപട്ടണം എന്നീ പഞ്ചായത്തുകളിലും കേരള വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധ ജലം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വെള്ളക്കരം കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കുടിവെള്ള കണക്ഷനുകള്‍ ഇനിയോരറിയിപ്പുകൂടാതെ വിച്ഛേദിക്കുമെന്നും കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ കുടിശ്ശിക തുക ഉടന്‍ അടച്ചു തീര്‍ക്കണമെന്നും അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വനിതകള്‍ക്ക് പ്രായോഗിക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സൗജന്യ പരിശീലനം നല്കുന്നു. മാര്‍ച്ച് 16 മുതല്‍ 20 വരെ അഞ്ച് ദിവസങ്ങളിലായി റബ്ബര്‍ പാലില്‍ നിന്നും കൈയുറ, ഫിംഗര്‍ ക്യാപ്പ് തുടങ്ങിയവ നിര്‍മിക്കുന്നതിന് വിദഗ്ധ പരിശീലനം നല്‍കും. വനിതകള്‍ക്കും, കുടുംബശ്രീ കൂട്ടായ്മകള്‍ക്കും അപേക്ഷിക്കാം. സ്വയം തയ്യാറാക്കിയ അപേക്ഷകള്‍ മാര്‍ച്ച് 10 നകം അസിസ്റ്റന്റ് ഡയറക്ടര്‍ , കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്റര്‍, പയ്യനാട് (പി ഒ), മലപ്പുറം, മഞ്ചേരി , മലപ്പുറം 676122 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04832768507.
പുനര്‍ ദര്‍ഘാസ്
കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് കോമ്പൗണ്ടില്‍ അപകടാവസ്ഥയിലുള്ള തേക്ക് മരം, മഴ മരം എന്നിവയുടെ ശാഖകള്‍ മുറിച്ച് നീക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മാര്‍ച്ച് 10 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.
റേഷന്‍ വിതരണം; തീയതി നീട്ടി
ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് ആറ് വരെ നീട്ടിയതായും ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം തുടരുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു
- Log in to post comments