Skip to main content

സ്വീപ് ബോധവല്‍ക്കരണം:  പട്ടിക വര്‍ഗ പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു 

 

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്റ്ററല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 

പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പട്ടിക വര്‍ഗ ജനവിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കല്‍, 100% വോട്ട് ചെയ്യിക്കല്‍ എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശീലനം നല്‍കിയത്. ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലെ 22 പേരാണ് ക്ലാസില്‍ പങ്കെടുത്തത്. സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ പി സി ബാലഗോപാല്‍ സ്വീപ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ജില്ലാ ട്രൈബല്‍ ഓഫീസര്‍ സന്തോഷ്, സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ലിന്‍സ്, ചാലക്കുടി, മുകുന്ദപുരം താലൂക്കുകളിലെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വിവിധ ഗ്രാമപഞ്ചായത്ത് വി ഇ ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date