Post Category
ഫ്ളാറ്റ് ലേലവ്യവസ്ഥയിൽ വിൽപ്പന നടത്തുന്നു
സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിൽ ആലുവ ഐശ്വര്യ നഗർ ഭവന പദ്ധതിയിൽ മെട്രൊസ്റ്റേഷനടുത്തുള്ള ഫ്ളാറ്റ് (Plinth area 88.93m2) മാർച്ച് 17ന് രാവിലെ 11.30ന് ആലുവ ഐശ്വര്യ നഗർ സ്കീമിൽ ലേല വ്യവസ്ഥയിൽ വിൽപ്പന നടത്തും. താൽപ്പര്യമുള്ളവർ എറണാകുളം ബോട്ട് ജെട്ടിക്കുസമീപം റവന്യു ടവറിലെ എക്സ്ക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഫോറം മുൻകൂറായി വാങ്ങി പൂരിപ്പിച്ച് നൽകണം. നിരതദ്രവ്യം 50,000 രൂപ ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അടയ്ക്കണം. ഫോൺ: 0484-2369059.
പി.എൻ.എക്സ്.1109/2021
date
- Log in to post comments