Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: മാര്‍ച്ച് 10 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം

 

2021 ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് 10 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതിയുടെ 10 ദിവസം മുമ്പ് വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം.   നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 19 വരെയാണ്.  

നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ nvsp.in ലൂടെയാണ്  പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രെജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്ട് ചെയ്ത് ഇത് വഴി പുതിയ വോട്ടര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. മാര്‍ച്ച് 10 ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കു. വോട്ടര്‍പട്ടികയിലെ തെറ്റ് തിരുത്തല്‍, സ്ഥാനമാറ്റം എന്നിവ തിരുത്തുന്നതിന് ഫെബ്രുവരി 26  വരെ കിട്ടിയ അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

date