Skip to main content

മാസ്റ്റര്‍ ട്രെയിനര്‍ നിയമനം

 

 

കുഴല്‍മന്ദത്തുള്ള ഗവ. പ്രീ- എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഡാറ്റാ എന്‍ട്രി, ഡി.ടി.പി കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കായി കരാറടിസ്ഥാനത്തില്‍ മാസ്റ്റര്‍ ട്രെയിനറെ നിയമിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവരായിരിക്കണം. വേര്‍ഡ് പ്രൊസസിംഗ്, എം.എസ്. വേര്‍ഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി, പേജ് മേക്കര്‍, ഐ.എസ്.എം എന്നിവയില്‍ പരിജ്ഞാനവും അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ കോഴ്സ് പരിശീലനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, ജാതി, മുന്‍പരിചയം തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍, ഗവ. പ്രീ- എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, ഇ.പി.ടവര്‍, കുഴല്‍മന്ദം, 678 702 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04922 273777.

date