Post Category
മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ്: മാർച്ച് 24 വരെ അംഗമാകാം
ആലപ്പുഴ: മത്സ്യബന്ധന മേഖലയിൽ (കടലോരം/ ഉൾനാടൻ)തൊഴിലെടുക്കുന്ന സഹകരണ സംഘങ്ങളിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും, സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കും 2021-22 സാമ്പത്തിക വർഷത്തിലേക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമായി ചേരാം. മാർച്ച് 24ന് മുമ്പായി 350 രൂപ പ്രീമിയം തുക അടച്ച് അതത് സംഘങ്ങളിൽ പദ്ധതിയിൽ ചേരാം. 2021 ഏപ്രിൽ ഒന്നു മുതൽ 2022 മാർച്ച് 31 വരെ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ അംഗങ്ങൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾ മത്സ്യഫെഡ് പ്രോജക്ട് ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0477- 0477 2241597.
date
- Log in to post comments