Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-03-2021

കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ  തളിപ്പറമ്പ നോളജ് സെന്ററില്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ എ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിംഗ്, 2 ഡി അനിമേഷന്‍, 3 ഡി അനിമേഷന്‍, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുമാണ് പ്രവേശനം.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474.

ടെലിവിഷന്‍ ജേര്‍ണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ  ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക്   അപേക്ഷിക്കാം. പ്രായ പരിധി  30 വയസ്സ്.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  അപേക്ഷാ ഫോറം ksg.keltron.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍  ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം  മാര്‍ച്ച് 28 നകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673002.  ഫോണ്‍: 8137969292, 6238840883.

കശുമാവ് കര്‍ഷകര്‍ക്ക് പരിശീലനം

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കശുമാവ് കര്‍ഷകര്‍ക്കായി മൂന്ന് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  മാര്‍ച്ച് 16 മുതല്‍ 18 വരെയാണ് പരിശീലനം.  താല്‍പര്യമുള്ളവര്‍ 7907177748, 9895514994 എന്ന നമ്പറില്‍ വിളിച്ച് മാര്‍ച്ച് 10 നകം രജിസ്റ്റര്‍ ചെയ്യണം. cashewrespili@gmail.com ലും രജിസ്റ്റര്‍ ചെയ്യാം.

ഗതാഗതം നിരോധിച്ചു

പുതിയാപ്പറമ്പ - പൂതപ്പാറ റോഡില്‍  ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് അഞ്ച് വെള്ളിയാഴ്ച) മുതല്‍ എട്ട് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.    വാഹനങ്ങള്‍ അലവില്‍ വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി പി എസ് ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓര്‍ഡര്‍ ലഭിക്കുന്ന മുറക്ക് 24 മണിക്കൂറിനകം വാഹനങ്ങളില്‍ ജി പി എസ് ട്രാക്കിംഗ് സിസ്റ്റം  സ്ഥാപിക്കേണ്ടതാണ്.    താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ മാര്‍ച്ച് 10 ന് വൈകിട്ട് നാല് മണിക്കകം തളിപ്പറമ്പ് ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ ക്വട്ടേഷന്‍ നേരിട്ടോ, ഇ മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍: 0460 2300332. ഇ മെയില്‍: rdo-tlpb.rev@kerala.gov.in.

പരിശീലനവും ശില്‍പശാലയും
ജില്ലാ സാക്ഷരതാ മിഷന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ തുല്യതാ പഠിതാക്കള്‍ക്കുള്ള പരിശീലനവും, റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ ശില്‍പശാലയും.  ജില്ലാ പഞ്ചായത്ത് ഹാള്‍. രാവിലെ 10.30

date