Post Category
പി.എസ്.സി. അഭിമുഖം
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍/ വാച്ച്മാന്(കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍നിന്ന് നേരിട്ടുള്ള നിയമനം- കാറ്റഗറി നമ്പര്‍ 120/2020, 121ന 2020) തസ്തികയുടെ മുസ്ലീം, ഒബിസി വിഭാഗത്തിനായുള്ള എന്‍.സി.എ. വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പിനുള്ള അഭിമുഖം മാര്‍ച്ച് 17-ന് രാവിലെ 9.30-ന് സിവില്‍സ്റ്റേഷനിലുള്ള പി.എസ്.സി. മേഖലാ ഓഫീസില്‍ നടക്കും. അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ്. വഴിയും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസ്സല് പ്രമാണങ്ങള്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവര്‍ കമ്മിഷന്റെ മേഖലാഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371500.
date
- Log in to post comments