Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടപാലനം പരിശീലനം സംഘടിപ്പിച്ചു
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമസഭാമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍, മണ്ഡലംതല ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന് ആമുഖാവതരണം നടത്തി. ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്ററും ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ജില്ലാതല ഓഫീസറുമായ ടി.ജി.അഭിജിത് ക്ലാസെടുത്തു. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വിറോണ്മെന്റല് എഞ്ചിനീയര്‍ കെ.കൃഷ്ണന്, ജില്ലാ ശുചിത്വമിഷന് പ്രോഗ്രാം ഓഫീസര്‍ എ.ഷരീഫ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments