Skip to main content

നാഷണല്‍ ലോക് അദാലത്ത് ഏപ്രില്‍ 10ന്

 

സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 10ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്സ് ഒഴികെയുള്ള കുടുംബ തര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍, മണി റിക്കവറി കേസുകള്‍, ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്നിവ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട്ഫീസും തിരികെ ലഭിക്കുമെന്നും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍, ഇമെയില്‍ വഴിയോ അയക്കാം,

സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, പാലക്കാട്. dlsapkd@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, പാലക്കാട്. tlscpkd@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, ചിറ്റൂര്‍. tlscchittur@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, ആലത്തൂര്‍. tlscalr@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, മണ്ണാര്‍ക്കാട്. tlscmkd@gmail.com

സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മറ്റി, ഒറ്റപ്പാലം. tlscottapalam@gmail.com.

date