Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം: ശില്‍പശാല സംഘടിപ്പിക്കും

മഴക്കാലത്തോടനുബന്ധിച്ചുള്ള പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി  നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ കര്‍മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെയും ജില്ലാതല    ഉദ്യോഗസ്ഥന്‍മാരുടെയും യോഗം മാര്‍ച്ച് ഒന്‍പതിന് നടക്കും. പി.എ.യു ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ 10.30ന് ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നഗരകാര്യം, പഞ്ചായത്ത്, വിദ്യാഭ്യാസം, കൃഷി, സാമൂഹിക നീതി, മൃഗ സംരക്ഷണം, ക്ഷീര വികസനം, പൊതുമരാമത്ത്, ഇറിഗേഷന്‍, ജലവിഭവം/ജല അതോറിറ്റി, തൊഴില്‍, ഫിഷറീസ് വകുപ്പ്, കുടുംബശ്രീ മിഷന്‍, ഹരിതകേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി തുടങ്ങിയ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, നിലമ്പൂര്‍, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഉച്ചയ്ക്ക് 2.30ന് നഗരസഭാ അധ്യക്ഷന്‍മാര്‍ക്കും കുറ്റിപ്പുറം, പെരുമ്പടപ്പ്, പൊന്നാനി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുമാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

date