Post Category
ഇന്നും നാളെയും പോളിംഗ് ഉദ്യോഗസ്ഥർക്ക് വാക്സിനേഷൻ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരായ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്, കൊപ്പം ലയൺസ് സ്കൂൾ പാലക്കാട്, പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ, എൽ.എസ്.എൻ. ജി.എച്ച്.എസ്.എസ് ജൂനിയർ സ്കൂൾ ഒറ്റപ്പാലം,
ശ്രീനീലകണ്ഠ സംസ്കൃത കോളേജ് പട്ടാമ്പി എന്നീ കേന്ദ്രങ്ങളിൽ ഇന്നും നാളെയും (മാർച്ച് 6, 7) തീയതികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ കോവിഡ് പ്രതിരോധ വാക്സിന് സൗകര്യമൊരുക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത പോളിംഗ് ഉദ്യോഗസ്ഥർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു.
date
- Log in to post comments