Skip to main content

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 1948 പേർ രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 831 പേർ

 

ജില്ലയില്‍ ഇന്ന് (05/03/2021) ആകെ 2779 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 2300 പേരായിരുന്നു.
1034 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (203 പേർ ഒന്നാം ഡോസും 831 പേർ രണ്ടാം ഡോസും).678 മുന്നണി പ്രവർത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 154 പേരും  ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 913 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.
ആകെ 19 കേന്ദ്രങ്ങളിൽ 19 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് മൊത്തം 2779 പേർ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

date