ജൈവകൃഷി പദ്ധതിക്ക് അപേക്ഷിക്കാം
പെരിന്തല്‍മണ്ണ ബ്ലോക്കിലെ കീഴാറ്റൂര്‍, മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴെക്കോട്, അങ്ങാടിപ്പുറം, ആലിപറമ്പ്, ഏലംകുളം, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകളില്‍ ജൈവകൃഷി ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ജൈവകൃഷിയില്‍ താത്പര്യമുള്ളവര്‍ക്കും ജൈവകൃഷി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വിവിധ ജൈവകൃഷി മാര്‍ഗങ്ങളെ സംബന്ധിച്ച് അറിവും പരിശീലനവും ലഭിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമെങ്കിലും സ്വന്തമായുണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജ്, 2020-21 വര്‍ഷത്തെ നികുതി രസീതിന്റെ പകര്‍പ്പ് എന്നിവയും സമര്‍പ്പിക്കണം.
ഈ പദ്ധതിയില്‍ അംഗങ്ങളാകുന്നതിലൂടെ ശാസ്ത്രീയ ജൈവകൃഷിസംബന്ധിച്ച അറിവുകള്‍ ലഭിക്കുന്നതാണ്. തങ്ങളുടെ ജൈവ ഉല്പന്നങ്ങള്‍ സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റോടെ വില്‍ക്കുന്നതിനും സാഹചര്യം ലഭിക്കുന്നു. മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് മറ്റ് പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതായിരിക്കും. ജൈവ ഉല്പന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിര്‍ദേശിക്കുന്ന പിജിഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. ഇപ്പോള്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവര്‍ക്ക് ജൈവ ഉല്പന്നങ്ങള്‍ സര്‍ക്കാര്‍ മുദ്രണത്തോടെ വില്‍ക്കാന്‍ സാധിക്കും. ജൈവ കൃഷിയില്‍ പ്രത്യേക താല്പര്യം ഉള്ളവര്‍ക്കും ഈ പദ്ധതി നല്ല രീതിയില്‍ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനും താല്പര്യമുള്ളവര്‍ക്ക് പ്രസ്തുത കാര്യം കൃഷിഭവനില്‍ അറിയിക്കുകയോ അപേക്ഷയില്‍ പ്രത്യേകമായി രേഖപ്പെടുത്തുകയോ ചെയ്യാം. അപേക്ഷകള്‍ അതാത് കൃഷിഭവനുകളില്‍ നിന്ന് ലഭിക്കും.
- Log in to post comments