Post Category
വാക്സിനേഷൻ നാളെ (07 മാർച്ച്) ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മാത്രം
ജില്ലയിൽ നാളെ (07 മാർച്ച്, ഞായർ) ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ മാത്രമാകും കോവിഡ് വാക്സിനേഷൻ ഉണ്ടാവുകയെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മുന്നണിപ്പോരാളികൾ, ആരോഗ്യ പ്രവർത്തകർ, പോളിങ് ഉദ്യോഗസ്ഥർ, 60 വയസിനു മുകളിൽ പ്രായമുള്ളവർ, 45നും 59നും ഇടയിൽ പ്രായമുള്ള അനുബന്ധ രോഗബാധിതർ എന്നിവർക്ക് ഇവിടെ വാക്സിനേഷനുണ്ടാകും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണു ഡ്രൈവ് സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ ഉണ്ടായിരിക്കും.
date
- Log in to post comments