Skip to main content

തെരഞ്ഞെടുപ്പ് ബോധവത്കരണം : ജില്ലാതല ഉദ്ഘാടനം നാളെ(11 മാർച്ച്)

തെരഞ്ഞെടുപ്പ് സംബന്ധിച്ചു പൊതുജനങ്ങൾക്കു ബോധവത്കരണം നൽകാൻ സംഘടിപ്പിക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്) പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ(11 മാർച്ച്). കഴക്കൂട്ടം ബൈപാസ് റോഡിലെ മാൾ ഓഫ് ട്രാവൻകൂറിൽ വൈകിട്ട് അഞ്ചിന് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാ റാം മീണ  ഉദ്ഘാടനം ചെയ്യും. സ്വീപ് പരിപാടിയുടെ ലോഗോയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്യും. 

 

ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണർ ഡോ. വിനയ് ഗോയൽ, വിവിധ മേഖലകളിൽനിന്നുള്ള ബ്രാൻഡ് അംബാസിഡർമാർ തുടങ്ങിയവർ പങ്കെടുക്കും.

date