നിയമസഭാ തെരഞ്ഞെടുപ്പ് : രണ്ടാം ദിനം എട്ടു പേർ നാമനിർദേശ പത്രിക സമർപ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ (15 മാർച്ച്) എട്ടു പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഈ മാസം 19 വരെയാണു പത്രികകൾ സ്വീകരിക്കുന്നത്. പത്രികാ സമർപ്പണത്തിന്റെ ആദ്യ ദിനം ജില്ലയിൽ രണ്ടു പേർ പത്രിക സമർപ്പിച്ചിരുന്നു. ഇതോടെ ആകെ സ്ഥാനാർഥികളുടെ എണ്ണം പത്തായി.
വർക്കല മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയായി വി. ജോയ് നാമനിർദേശ പത്രിക സമർപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി എബിനു എസ്(രണ്ടു സെറ്റ്), വട്ടിയൂർക്കാവ് മണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയായി വി.കെ. പ്രശാന്ത്(മൂന്നു സെറ്റ്), തിരുവനന്തപുരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥികളായി എ.എൻ. സുശീൽ, ആന്റണി രാജു, അഭിലാഷ് വടക്കൻ ഡേവിസ് എന്നിവരും പത്രിക നൽകി.
പാറശാല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി ക്രിസ്റ്റഫർ ഷാജുവും കോവളം മണ്ഡലത്തിൽ ജനതാദൾ സെക്യുലർ സ്ഥാനാർഥിയായി എ. നീലലോഹിതദാസൻ നാടാരും ഇന്നലെ പത്രിക സമർപ്പിച്ചു.
- Log in to post comments