Skip to main content

ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനം 

 

 

തൃശൂർ ചെമ്പുകാവിലെ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.polyadmission.org/ths എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഏഴാം ക്ലാസ് പാസായ മലയാളം/ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ ഓരോ ബാച്ചിലെ 10% വിദ്യാർത്ഥികൾക്ക് എം സി എം സ്കോളർഷിപ്പ്, പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്കും മറ്റ് പിന്നോക്ക വിഭാഗത്തിനും സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. എട്ടാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി പുസ്തകങ്ങൾ നൽകുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 13.

date