Post Category
തെരഞ്ഞെടുപ്പ്; ബൈക്ക് റാലിയും ഫ്ളാഷ് മോബും ഇന്ന്(31 മാര്‍ച്ച്)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലിയും ഫ്ളാഷ് മോബും സ്കേറ്റേഴ്സ് റാലിയും സംഘടിപ്പിക്കുന്നു. ഇന്ന് (31 മാര്‍ച്ച്) രാവിലെ 11ന് സ്റ്റാച്യു ജംഗ്ഷനിലാണ് ഫ്ളാഷ് മോബ് നടക്കുക. വൈകിട്ട് 5.30ന് കവടിയാര്‍ സ്ക്വയറിലാണ് ബൈക്ക് റാലി സംഘടിപ്പിച്ചിരിക്കുന്നത്. നാളെ(01 ഏപ്രില്‍) വൈകിട്ട് 5.30ന് കവടിയാര്‍ സ്ക്വയറില്‍ സ്കേറ്റേഴ്സ് റാലി നടക്കും. മൂന്നു പരിപാടിയും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്യും. സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, സ്വീപ് ടീം ലീഡര്‍ റ്റി. ഷാജി, സ്വീപ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിത്യം വര്‍ധിപ്പിക്കുക, വോട്ടിംഗ് അവബോധം നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
date
- Log in to post comments