Post Category
വോട്ടെടുപ്പ് ഇന്ന് (ഏപ്രിൽ 06); വിധിയെഴുതാൻ ജില്ലയിൽ 28 ലക്ഷം വോട്ടർമാർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്(06 ഏപ്രിൽ 2021). രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ്. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലായി 28,19,710 സമ്മതിദായകർക്കാണു വോട്ടവകാശമുള്ളത്. വോട്ടെടുപ്പിനായി ജില്ലയിലെ 4,164 പോളിങ് ബൂത്തുകൾ പൂർണ സജ്ജമായി.
വോട്ടെടുപ്പിനു മുന്നോടിയായി രാവിലെ 5.30ന് മോക് പോളിങ് ആരംഭിക്കും. സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാകും മോക് പോളിങ്. ഒരു വോട്ടിങ് യന്ത്രത്തിൽ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി വോട്ടെണ്ണി തിട്ടപ്പെടുത്തിയശേഷം യന്ത്രം ക്ലിയർ ചെയ്ത് സീൽ ചെയ്യും. ഇതിനു ശേഷം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.
date
- Log in to post comments