Post Category
വോട്ട് ചെയ്യാൻ ഈ രേഖകളിലൊന്നു വേണം
വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ താഴെ പറയുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധമായും കൈയിൽ കരുതിയിരിക്കണം. ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക് / പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആർ.ജി.ഐ. നൽകിയ എൻ.പി.ആർ. പ്രകാരമുള്ള സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോപതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ/കമ്പനികളിലെ ജീവനക്കാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, എം.പി/എം.എൽ.എ./എം.എൽ.സി. മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
date
- Log in to post comments