Skip to main content

കർട്ടൺ റൈസർ ഇവന്റ് സംഘടിപ്പിച്ചു

അഗ്നിരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി പൊതുജന ബോധവത്ക്കരണം ലക്ഷ്യമിട്ട് കേരള അഗ്നിരക്ഷാ വകുപ്പും സിവിൽ ഡിഫൻസും സംയുക്തമായി കർട്ടൺ റൈസർ ഇവന്റ് സംഘടിപ്പിച്ചു.  കോവിഡ് വീണ്ടും ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന സന്ദേശമാണ് 'പ്രതിരോധത്തിന്റെ മതിലുകൾ' എന്ന ഹ്രസ്വാവിഷ്കാരത്തിലൂടെ അവതരിപ്പിച്ചത്. ഫയർ ഓഫീസർ അഖിലൻ ചെറുകോട്  ആശയവും ആവിഷകാരവും  നിർവഹിച്ച ഹ്രസ്വാവിഷ്കാരത്തിൽ സിവിൽ ഡിഫൻസ് വോളന്റിയർമാരാണ് വേഷമിട്ടത്. സ്റ്റേഷൻ ഓഫീസർമാരായ ഡി.പ്രവീൺ, കെ.എൻ. ഷാജി എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

date