Post Category
കുര്യാത്തി എൽ.പി. സ്‌കൂളിൽ കോവിഡ് വാക്‌സിനേഷൻ
ചാല അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പരിധിയിൽ എം.എസ്.കെ. നഗർ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചിരുന്ന കോവിഡ് വാക്‌സിനേഷൻ കേന്ദ്രം കുര്യാത്തി ഗവൺമെന്റ് എൽ.പി. സ്‌കൂളിലേക്കു മാറ്റിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പൊതുജനങ്ങളുടെ സൗകര്യാർഥമാണു നടപടി. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്കു വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള സ്‌പെഷ്യൽ വാക്‌സിനേഷൻ പൈലറ്റ് പദ്ധതിയുടെ ഭാഗാമായാണു കേന്ദ്രം തുറന്നത്.
date
- Log in to post comments