ഹ്രസ്വകാല കോഴ്‌സ്
സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ വാസ്തു ശാസ്ത്രത്തില്‍ നാലു മാസത്തെ ഹ്രസ്വകാല കോഴ്‌സ് ആരംഭിക്കുന്നു. യോഗ്യത: ഐടി ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിങ്, ഐടി ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്, ആര്‍ക്കിടെക്ച്വര്‍, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ്. കോഴ്‌സ് ഫീസ്: 25000+ ജിഎസ്ടി. ആകെ സീറ്റ്: 30. നിശ്ചിത യോഗ്യതയും താല്‍പ്പര്യവുമുള്ളവര്‍ക്ക് 200 രൂപയുടെ മണിഓര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡറോ മുഖേനയും നേരിട്ടും അപേക്ഷ ഫോറം ഓഫീസില്‍ നിന്ന് കൈപ്പറ്റാം. 2021 മെയ് 31 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍: 689533. ഫോണ്‍: 0468 2319740, 9847053294, 9947739442
- Log in to post comments