Skip to main content

ഫെസിലിറ്റേറ്റര്‍ നിയമനം

നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ (പൂക്കോട്ടുംപാടം) ട്രൈബല്‍ എക്സ്റ്റന്‍ഷന്‍  ഓഫീസുകളിലെ മൂന്ന് സഹായി കേന്ദ്രങ്ങളിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് പ്ലസ്ടുവും  ഡിസിഎ യും യോഗ്യതയുളള പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. സ്ഥാപനത്തിന്റെ അധികാര പരിധിയിലുള്ള കോളനികളിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഉയര്‍ന്ന യോഗ്യതയുളളവര്‍ക്കും മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുവര്‍ക്ക് 15,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും.  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍  ഓഫീസുകളിലോ, നിലമ്പൂര്‍ ഐറ്റിഡി പ്രൊജക്ട് ഓഫീസിലോ മെയ് മൂന്ന് വരെ നല്‍കാം. ഫോണ്‍:  9496070368, 9496070369, 9496070400

date