Post Category
ജില്ലയില്‍ ഇന്നലെ രജിസ്റ്റര്‍ ചെയ്തത് 13 കേസ്
കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 19) പോലീസ് നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജുകുമാര്‍ അറിയിച്ചു. 25 പേരെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ഉത്സവം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തതിനാല്‍ നാല് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1255 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
date
- Log in to post comments