ജില്ലയില്‍ ദ്വിദിന മെഗാ കോവിഡ് പരിശോധന ഡ്രൈവ് പ്രത്യേക പരിശോധനക്ക് ഇന്ന് തുടക്കം
കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഗാ കോവിഡ് പരിശോധന ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ ഇന്നും നാളെയുമായി (ഏപ്രില്‍ 21, 22) മെഗാ ടെസ്റ്റിങ്ങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി 30,000 പേര്‍ക്ക് കോവിഡ് 19 ടെസ്റ്റിങ്ങ് നടത്തുന്നതിനാണ് ജില്ലയില്‍ ലക്ഷ്യമിടുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, സ്വകാര്യ ആശുപത്രികളിലും കോവിഡ് 19 ടെസ്റ്റിങ്ങ് നടത്താനുള്ള സൗകര്യം ഈ ദിവസങ്ങളില്‍ ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മെഗാ കോവിഡ് പരിശോധന ഡ്രൈവില്‍ 26,297 സാമ്പിള്‍ പരിശോധിച്ചതില്‍ 1,802 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും പ്രാധാന്യം ഉള്ള കാര്യമാണ് കോവിഡ് 19 പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നത്. യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയും രോഗ ബാധ ഉണ്ടാകുമെന്നത് രോഗ പകര്‍ച്ചക്ക് വഴിയൊരുക്കും. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷവും അപകടകരവുമാണ്. അത്കൊണ്ടുതന്നെ രോഗം നേരത്തെ കണ്ടുപിടിച്ച് മതിയായ ചികിത്സ ഉറപ്പാക്കാുക എന്നതാണ് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നത്. ഇതുവഴി ഗുരുതരാവസ്ഥ ഒഴിവാക്കുന്നതിനും രോഗബാധിതര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ രോഗപകര്‍ച്ച തടയുന്നതിന്നും സാധിക്കും.
രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, പൊതുജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ളവര്‍, ഓട്ടോ ടാക്സി, ബസ്സ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, കലക്ഷന്‍ ഏജന്റുമാര്‍ തുടങ്ങിയവര്‍, കടകളിലും മാളുകളിലും ജോലി ചെയ്യുന്നവര്‍, ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വാക്സിന്‍ എടുക്കാത്തവര്‍, തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍, ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന രോഗികള്‍, കൂട്ടിരിപ്പിന് പോയവര്‍ എന്നിവര്‍ പരിശോധന കേന്ദ്രങ്ങളിലെത്തി കോവിഡ് 19 പരിശോധനക്ക് വിധേയരാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments