Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : ഇന്റര്‍നെറ്റ് കണക്ടിവിറ്റി സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എട്ട് എം.ബി.പി.എസ് ലീസ്ഡ് ലൈനോടുകൂടിയ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ചുരുങ്ങിയത് 2/4 എം.ബി.പി.എസ് വയേര്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും സ്ഥാപിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഏപ്രില്‍ 28ന് വൈകിട്ട് ആറിന് മുന്‍പ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കണം. ദര്‍ഘാസുകള്‍ ഏപ്രില്‍ 21ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. അന്നേദിവസം വൈകിട്ട് അഞ്ചിന് ദര്‍ഘാസ് തുറക്കും. ദര്‍ഘാസിനു മുകളിലായി '8 എം.ബി.പി.എസ് ലീസ്ഡ് ലൈന്‍ വിത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഫോര്‍ 12 കൗണ്ടിംഗ് സെന്റേഴ്‌സ് ഇന്‍ പാലക്കാട് ഡിസ്ട്രിക്ട് ഫോര്‍ ജിഇ ടു കേരള എല്‍.എ.സി 2021, പാലക്കാട്' എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 7907863630.

date