Post Category
മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ആര്‍ സി അമല ബേസിക് യു പി സ്‌കൂള്‍, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. എല്‍ പി സ്‌കൂള്‍ വലിയപാറ, ബി ഇ എം എല്‍ പി സ്‌കൂള്‍ പയ്യന്നൂര്‍, കോട്ടൂര്‍ സബ്‌സെന്റര്‍ ശ്രീകണ്ഠപുരം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.
date
- Log in to post comments