Skip to main content

ചികിത്സാ കേന്ദ്രങ്ങളില്‍ 1335 പേര്‍

 

ഞായറാഴ്ച്ച(ഏപ്രില്‍ 18)വരെയുള്ള കണക്ക് പ്രകാരം  ജില്ലയില്‍ നിലവില്‍ കോവിഡ് ബാധിതരായ 6851  പേരില്‍ ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലും കഴിയുന്നത് 1335 പേര്‍(19.5 ശതമാനം). ബാക്കി 5516  രോഗികള്‍ വീടുകളില്‍തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 

കോവിഡ് ആശുപത്രികളിലും വിവിധ തലങ്ങളിലെ ചികിത്സാ-പരിചരണ കേന്ദ്രങ്ങളിലുമായി 1145 പേരും സ്വകാര്യ ആശുപത്രികളില്‍ 190 പേരുമാണ് കഴിയുന്നത്.  

ഞായറാഴ്ച്ച അര്‍ധരാത്രി വരെ എല്ലാ കേന്ദ്രങ്ങളിലുമായി 2029  കിടക്കകള്‍ ഒഴിവുണ്ടായിരുന്നു. കോവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി നിലവില്‍ 170  രോഗികളാണുള്ളത്. രണ്ടു കേന്ദ്രങ്ങളിലുമായി ആകെ  439 കിടക്കകളുണ്ട്. 

സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍- 366,  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍- 451, ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍-158 എന്നിങ്ങിനെയാണ് വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്ന രോഗികളുടെ എണ്ണം.  509, 969, 1257 എന്നിങ്ങനെയാണ് ഈ കേന്ദ്രങ്ങളിലുള്ള ആകെ കിടക്കകളുടെ എണ്ണം.

date