Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 30 ലേക്ക് മാറ്റി
കോവിഡ് പശ്ചാത്തലത്തില്‍ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 24 ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്താനിരുന്ന കെ- ടെറ്റ് (കാറ്റഗറി - 3, റെജി നം: 313918 - 314505) സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 30 ലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരിശോധനകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് കീഴിലെ പരിശോധനയും 30 ലേക്ക് മാറ്റിയിട്ടുണ്ട്.
date
- Log in to post comments