Post Category
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സിറ്റിങ് നടത്തി
ജില്ലയിൽ മത്സ്യത്തൊഴിലാളി കടാശ്വാസത്തിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷനായ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ സിറ്റിങ് നടത്തി. 30 കടാശ്വാസ അപേക്ഷകളിൽ തീരുമാനമെടുത്തു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഹാജരാകാത്തതിനാൽ 10 അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനു നോട്ടിസ് നൽകാൻ തീരുമാനിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാണു കമ്മിഷൻ സിറ്റിങ് നടത്തിയത്. കമ്മിഷൻ അംഗങ്ങളായ കൂട്ടായി ബഷീർ, ടി.ജെ. ആഞ്ചലോസ്, വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു
date
- Log in to post comments