Skip to main content

ജില്ലയിൽ 15,189 പേർക്കു വാക്‌സിൻ നൽകി

ജില്ലയിൽ ഇന്നലെ (27 ഏപ്രിൽ) 15,189 പേർക്കു കോവിഡ് വാക്‌സിൻ നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസിൽനിന്ന് അറിയിച്ചു. 51 സെഷനുകളിലായാണു വാക്‌സിനേഷൻ നടന്നത്. ഇന്ന്(ഏപ്രിൽ 28) 28 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ വാക്‌സിനേഷൻ ഉണ്ടാകും. കോവിൻ പോർട്ടൽ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാകും വാക്‌സിനേഷൻ നൽകുക. വാക്‌സിൻ സ്വീകരിക്കാനെത്തുന്ന എല്ലാവരും കോവിൻ പോർട്ടലിൽനിന്നു ലഭിക്കുന്ന അപ്പോയിന്റ്‌മെന്റ് സ്ലിപ്പും തിരിച്ചറിയൽ കാർഡും നിർബന്ധമായും കൊണ്ടുവരണം. തിരക്ക് ഒഴിവാക്കാൻ അപ്പോയിന്റ്‌മെന്റ് സ്ലിപ്പിൽ കാണിച്ചിരിക്കുന്ന സമയത്തു മാത്രം കേന്ദ്രങ്ങളിലെത്തിയാൽ മതിയെന്നും ജില്ലാ മെഡിക്കൽ ഓഫിസിൽനിന്ന് അറിയിച്ചു.

date