Skip to main content

കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ; മാർക്കറ്റുകളിൽ കർശനപരിശോധന

 

ആലപ്പുഴ: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി ഒമ്പത് സെക്ടറൽ മജിസ്‌ട്രേറ്റുമാരെക്കൂടി ജില്ലാ കളക്ടർ നിയോഗിച്ചു. എല്ലാ നഗരസഭകളിലും മാർക്കറ്റുകളിൽ കർശന പരിശോധനയ്ക്കായി സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. മാർക്കറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ, ബീച്ചുകൾ, ടൂറിസം കേന്ദ്രങ്ങൾ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുസ്ഥലങ്ങൾ, ചടങ്ങുകൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ കോവിഡ് മനാദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ഉത്തരവാദിത്തം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ വിവിധ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കും. പൊലീസിന്റെ സേവനവും ഇതിനായി ഉറപ്പാക്കിയിട്ടുണ്ട്. 

date