Post Category
110 കെവി വൈദ്യുതി പ്രവഹിക്കും
നിലമ്പൂര്‍, എടക്കര 66 കെവി സബ് സ്റ്റേഷനുകളിലേക്ക് മലപ്പുറം 110 കെവി സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതിയെത്തിക്കുന്ന ലൈനിന്റെ ശേഷി 110 കെവിയായി ഉയര്‍ത്തുന്നതിന്റെയും നിലമ്പൂര്‍, എടക്കര സബ് സ്റ്റേഷനുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി അമിത വൈദ്യുതി കടത്തിവിടുമെന്നതിനാല്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്. സബ് സ്‌റ്റേഷനുകളും ലൈനുകളും ചാര്‍ജ്ജ് ചെയ്യുന്നതിന്റെ ഭാഗമായി 66 കെവി വൈദ്യുതിയ്ക്ക് പകരം 110 കെവി വൈദ്യുതി പ്രവഹിക്കുമെന്നതിനാല്‍ മെയ് അഞ്ച് മുതലാണ് മുന്‍കരുതല്‍ നിര്‍ദേശം. പൊതുജനങ്ങള്‍ വൈദ്യുതി ലൈനില്‍ നിന്നും അകലം പാലിക്കണമെന്നും അസ്വഭാവികത ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം നല്‍കണമെന്നും കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 9496010585, 9496010588.
date
- Log in to post comments