Post Category
ബാലുശ്ശേരിയിൽ കോവിഡ് കെയർ സെൻ്റർ തുറന്നു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അടിയന്തിര സഹായങ്ങൾ നൽകുന്നതിനായി ബാലുശ്ശേരി എം.എൽ.എ. ഓഫീസിൽ കോവിഡ് കെയർ സെൻ്റർ തുറന്നു. ആശുപത്രി, ലാബ് തുടങ്ങിയവയിലേക്ക് പോകാൻ വാഹനസൗകര്യം, സഹായത്തിന് വളണ്ടിയർമാർ, മരുന്ന്, ആഹാരസാധനങ്ങൾ, വീടുകളുടെ അണു നശീകരണം, പൾസ് ഓക്സിമീറ്റർ, കോവിഡ് രോഗി മരണപ്പെട്ടാൽ ഭൗതിക ശരീരം സംസ്കരിക്കൽ തുടങ്ങിയ എല്ലാ അടിയന്തിര ആവശ്യങ്ങൾക്കും കോവിഡ് കെയർ സെൻ്ററിൽ സേവനം ലഭ്യമാണ്.
നിയുക്ത എം.എൽ. എ അഡ്വ. കെ.എം സച്ചിൻദേവിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവർത്തനം. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും വിവിധ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് സെൻ്റർ പ്രവർത്തിക്കുന്നത്.
ഫോൺ നമ്പറുകൾ:-04962961810, 9846435993, 9846594098, 9947146296
date
- Log in to post comments