Skip to main content

കോവിഡ് ചികിത്സയ്ക്ക് ഏഴു കേന്ദ്രങ്ങൾകൂടി

ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി അഞ്ച് ഡി.സി.സികളും രണ്ട് സി.എഫ്.എൽ.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

 

കാട്ടാക്കട, വർക്കല, തിരുവനന്തപുരം താലൂക്കുകളിൽ ഓരോന്നു വീതവും നെടുമങ്ങാട് താലൂക്കിൽ രണ്ട് ഡി.സി.സികളുമാണ് ഏറ്റെടുത്തത്. ഇവിടെ അഞ്ചിടത്തുമായി 300 പേർക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കിൽ കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയാണ് സി.എഫ്.എൽ.റ്റി.സിയായി ഏറ്റെടുത്തത്. ഇവിടെ 500 പേർക്കുള്ള കിടക്ക സൗകര്യമുണ്ട്. നെയ്യാറ്റികരയിൽ ഏറ്റെടുത്ത സി.എഫ്.എൽ.റ്റി.സിയിൽ 100 പേർക്കുള്ള കിടക്ക സൗകര്യവുമുണ്ട്. 

 

ഇവിടങ്ങളിൽ ആവശ്യമുള്ള ജിവനക്കാരെയും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date