ലാബുകള്‍ കൃത്യമായ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം
ലാബുകള്‍, കളക്ഷന്‍ സെന്‍സറുകള്‍ എന്നിവ കോവിഡ് പോസിറ്റീവായ ആളുകളുടെ വിവരങ്ങള്‍ കൃത്യമായി https://labsys.health.kerala.gov.in ല്‍ അപ്‌ലോഡ് ചയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കൃത്യമായ വിവരങ്ങള്‍ ലാബുകള്‍ അപ്‌ലോഡ് ചെയ്യാത്തതിനാല്‍ പോസിറ്റീവായ രോഗികളെ തിരിച്ചറിയാനും അവരുമായി ബന്ധപ്പെടാനും കഴിയാതെ വരികയാണ്. ഇവരുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഇതു പ്രയാസം സൃഷ്ടിക്കുന്നുണ്ട.് വttps://labsys.health.kerala.gov.in ലെ മാന്‍ഡേറ്ററി ഫീല്‍ഡുകളായ തദ്ദേശ സ്ഥാപനത്തിന്റെ പേര്, താലൂക്ക്, വാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ലാബുകളും കളക്ഷന്‍ സെന്ററുകളും കൃത്യമായി രേഖപ്പെടുത്തണം. ഇതില്‍ വീഴ്ച വരുന്ന ലാബുകളുടെയും കളക്ഷന്‍ സെന്ററുകളുടെയും രജിസ്‌ട്രേഷന്‍, ലൈസന്‍സ്് ഉള്‍പ്പെടെയുള്ളവ റദ്ധാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോവിഡ് പരിശോധനയ്ക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം വെക്കണമെന്നും
ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments