Skip to main content

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള തീരത്തും അറബിക്കലടിന്റേയും ബംഗാള്‍ ഉള്‍ക്കടലിന്റേയും തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളിലും, തമിഴ്നാട്, കന്യാകുമാരി, ആന്ധ്ര തീരങ്ങളിലും ഇന്നു (മേയ് 27) മുതല്‍ 29 വരെ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

 

ഇന്നു രാത്രി (27 മേയ്) 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള തീരത്തും നാളെ (28 മേയ്) രാത്രി 11.30 വരെ കൊളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെയും മൂന്നു മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തിള്ള തിരമാലയ്ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

date