Post Category
ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള തീരത്തും കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലകള്‍, ശ്രീലങ്കയുടെ കിഴക്കന്‍ തീരങ്ങള്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും (മേയ് 27, 28) മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നു രാത്രി (മേയ് 27) 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള തീരമേഖലകളില്‍ മൂന്നു മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
date
- Log in to post comments