Post Category
ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും (മേയ് 31, ജൂണ്‍ 01) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
ഇന്ന് (മേയ് 31) കന്യാകുമാരി തീരത്തും തെക്കന്‍ ശ്രീലങ്കന്‍തീരത്തും ഇന്നും നാളെയും (31, 01) മധ്യ-കിഴക്ക് അറബികടലിലും ഇന്നു മുതല്‍ ജൂണ്‍ 04 വരെ തെക്കുപടിഞ്ഞാറന്‍ അറബികടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഇതു മുന്‍നിര്‍ത്തി ഈ സമുദ്ര മേഖലകളില്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
date
- Log in to post comments