Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍ പ്രവേശനം

പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്‌കൂളുകളില്‍ 2021-22 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവുളളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.  വയനാട് പൂക്കോട്, ഇടുക്കി പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആറാം ക്ലാസിലേക്കും മറ്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസുകളിലേക്കുമാണ് പ്രവേശനം.  

 

വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ഐറ്റി.ജി.പ്രോജക്ട് ഓഫിസര്‍/ഐ.റ്റി.ഡി.പി നെടുമങ്ങാട്, ട്രൈബല്‍ എക്സ്റ്റന്‍ഷ്യന്‍ ഓഫിസര്‍ വാമനപുരം/നെടുമങ്ങാട്/കാട്ടാക്കട ആഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ പ്രോജക്ട് ഓഫിസര്‍, ഐ.റ്റി.ഡി.പി നെടുമങ്ങാട്, നെടുമങ്ങാട്.പി.ഒ, സീനിയര്‍ സൂപ്രണ്ട്, അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കട്ടേല, ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിലോ ലഭിക്കണം.  അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉളളടക്കം ചെയ്യണം.  അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂണ്‍ 10. 

date