Post Category
ഓണ്‍ലൈന്‍ പഠത്തിനു മൊബൈല്‍ ഫോണ്‍ നല്‍കി
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനു സഹായം നല്‍കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ ജീവനക്കാര്‍ ചേര്‍ന്നു സ്വരൂപിച്ച തുക ഉപയോഗിച്ചു വാങ്ങിയ മൊബൈല്‍ ഫോണ്‍ കുടപ്പനക്കുന്ന് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കു നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി മൊബൈല്‍ ഫോണ്‍ കുട്ടിയുടെ മാതാവിനു കൈമാറി. ജൂനിയര്‍ സൂപ്രണ്ട് അജിത്ത്, ജീവനക്കാരായ അജിത് കുമാര്‍, പ്രവീണ്‍ കുമാര്‍, ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments