Post Category
ഓണത്തിന് ഒരുമുറം പച്ചക്കറി തോട്ടമൊരുക്കാൻ യുവാക്കൾ
ആലപ്പുഴ: ഓണം മുന്നിൽക്കണ്ട് ഗുണമേന്മയുള്ള പച്ചക്കറികൾ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിച്ച് പച്ചക്കറി കൃഷിക്കൊരുങ്ങി ഒരു കൂട്ടം യുവാക്കൾ. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം കൃഷ്ണപുരം കൃഷി ഭവൻ മുഖേന സബ്സിഡി നിരക്കിൽ ലഭിക്കുന്ന പച്ചക്കറി തൈകളും വിത്തുകളും, വാഴ വിത്തുകളുമാണ് കൃഷ്ണപുരം ആറ്, ഏഴ് വാർഡുകളിലെ രണ്ട് ഏക്കറിലായി കൃഷി ചെയ്യുന്നത്. ഓണത്തിന് കൃഷി ഭവനിൽ സംഘടിപ്പിക്കുന്ന ഓണചന്ത മുഖേന ഇവ വില്പനക്കെത്തിക്കും.
പച്ചക്കറി തൈ നടീൽ യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷ്ണപുരം കൃഷി ഓഫീസർ പി. ധനലക്ഷ്മി, വാർഡ് അംഗങ്ങളായ നസീർ വരവിള, അനിത എന്നിവർ പങ്കെടുത്തു.
date
- Log in to post comments