Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

 

ജയില്‍ മോചിതരായ മുന്‍ കുറ്റവാളികള്‍, പ്രോബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് പ്രകാരം പ്രൊബേഷന്‍ റിലീസ് ലഭിച്ച പ്രൊബേഷ്ണര്‍മാര്‍, ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ വരുമാനമാര്‍ഗമില്ലാത്ത ആശ്രിതര്‍ (ഭാര്യ/ ഭര്‍ത്താവ്/ കുട്ടികള്‍), തടവുകാരായ വ്യക്തികളുടെ പെണ്‍മക്കള്‍ (വിവാഹത്തിന്) എന്നിവരില്‍ നിന്നും കുറ്റകൃത്യങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍, കുറ്റകൃത്യങ്ങള്‍ക്കിരയായി ഗുരുതര പരിക്ക് പറ്റിയവര്‍ (വാഹനാപകടം ഒഴികെ), കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിട്ടുള്ളവരുടെ മക്കള്‍ എന്നിവരില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മാന്യമായ ഉപജീവന മാര്‍ഗം നേടുന്നതിനും എന്തെങ്കിലും വ്യവസായമോ കൈത്തൊഴിലോ ചെറുകിട വ്യാപാരമോ ആരംഭിക്കുന്നതിനോ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ആണ് ഈ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്. വിശദവിവരങ്ങളും അപേക്ഷാ ഫോമും അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. ഫോണ്‍ - 0487 2363999.

date